1. കൊവിഡ് 19 ബാധിതനായ ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്. 24 ഫലങ്ങളാണ് ലഭിച്ചത്. 10 മാസം പ്രായമായ കുഞ്ഞിന്റെ ഉള്‍പ്പെടെ ഫലം നെഗറ്റീവ് ആണ്. കൊല്ലം പ്രാക്കുളം സ്വദേശിയുമായി ബന്ധപ്പെട്ട 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. 24 സാമ്പിള്‍ പരിശോധിച്ചതില്‍ റിപ്പോര്‍ട്ട് വന്ന 11 ഫലങ്ങളാണ് നെഗറ്റീവ് ആയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, നഴ്സ്, ഇയാള്‍ യാത്ര ചെയ്ത ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 60 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
2. അതിനിടെ, കൊവിഡ് 19 ബാധിതനെ ചികിത്സിച്ചതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 14 ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം. ഏഴ് പി.ജി ഡോക്ടര്‍മാര്‍ക്കും ഏഴ് ഹൗസ് സര്‍ജന്മാര്‍ക്കും ആണ് നിര്‍ദ്ദേശം. നഴ്സുമാര്‍ ഉള്‍പ്പെടെ പത്തോളം മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 68 കാരന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രോഗിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ, തിരുവനന്തപുരം ലാബുകളില്‍ പരിശോധിക്കും എന്നും മന്ത്രി. ഇയാള്‍ നിലവില്‍ മെഡിക്കല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ ഐ.സി.യുവില്‍ ആണ്. ഇക്കഴിഞ്ഞ 23ന് ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്
3. വിദേശ ബന്ധം ഇല്ലാത്ത ഇയാള്‍ക്ക് എങ്ങിനെ രോഗബാധ ഉണ്ടായി എന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരടെ എണ്ണം 202 ആയി. ഇന്നലെ 21 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ എട്ട് പേര്‍ക്കും കാസര്‍ക്കോട് ഏഴു പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച് ഇരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ട്. അതേസമയം, ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്റെ ബന്ധുക്കളുടെ ഫലം നെഗറ്റീവാണ്. വിവിധ ജില്ലകളിലായി 1,41,211 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ ഉളളത്. ഇതില്‍ 593 പേരാണ് ആശുപത്രികളില്‍ ഉളളത്.
4.കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കര്‍ണാടകത്തിന് എതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതിര്‍ത്തികള്‍ തുറക്കാന്‍ എത്രയും പെട്ടെന്ന് കര്‍ണാടകത്തോട് നിര്‍ദ്ദേശിക്കണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും തടയുന്നതായും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
5 സംസ്ഥാനത്ത് വീണ്ടും മദ്യം ലഭിക്കാതെ ആത്മഹത്യ. കായംകുളം പുതുപ്പള്ളിയില്‍ രമേശ് എന്ന യുവാവ് തൂങ്ങിമരിച്ചു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
ഇതോടെ ലോക്ഡൗണിന് ശേഷം മദ്യം കിട്ടിതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം ആറായി
6. കൊറോണ രോഗവ്യാപനം തടയുന്നതിനുളള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനായുള്ള സത്യവാങ്ങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവയ്ക്ക് പൊലീസ് സജ്ജമാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപേക്ഷകരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഇന്ന് രാവിലെവരെ അപേക്ഷിച്ചവരുടെ കണക്കാണിത്
7 കൊല്ലത്ത് ബാങ്കുകളിലെ തിര്ക്ക് ഒഴിവാക്കാന്‍ ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തി. എ.ടി.എമ്മുകളിലും ബാങ്കുകളിലും പൊലീസ് ഇടപെട്ടാണ് നിശ്ചിത അകലം പാലിച്ചു് കൊകാണ്ടുള്ള ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ശമ്പളമടക്കം ബാങ്കുകളിലേക്ക് എത്തുന്നതോടെ തിരക്ക് കൂടാനും ഇടയുണ്ട്. ഇന്ന് രാവിലെ മുതല്‍ പത്തനാപുരം, കുന്നിക്കോട്, വാളകം ബാങ്കുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ എല്ലായിടത്തും ക്രമീകരണങ്ങള്‍ ആയിട്ടുണ്ട്.
8 കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ ഐ.പി.എല്‍ നടത്തും എന്നാണ് നിലവില്‍ ബി.സി.സി.ഐ പ്രഖ്യാപിച്ച് ഇരിക്കുന്നത്. അത് ഒകേ്ടാബര്‍ നവംബര്‍ മാസങ്ങളില്‍ നടത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയാണ് ഈ സീസണ്‍ തന്നെ ബി.സി.സി.ഐ റദ്ദാക്കിയേക്കും എന്ന സൂചനകള്‍ ലഭിക്കുന്നത്.
9.ലോട്ടറി നറുക്കെടുപ്പും വില്‍പ്പനയും ഒന്നാംതീയതി പുനരാരംഭിക്കല്ല. ലോക് ഡൊണ്‍ തുടരുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം. പുതുക്കിയ തീയതി ലോട്ടറി വകുപ്പ് ഇന്ന് തീരുമാനിക്കും. നേരത്തെ 31 വരെ ലോട്ടറി വില്‍പനയും നറുക്കെടുപ്പും നിറുത്തി നയ്ക്കാന്‍ ആയിരുന്നു തീരുമാനം. 12 ലോട്ടറികളുടെ നറുക്കെടുപ്പ് റാദ്ദാക്കുകയും 9 ലോട്ടറികളുടെ നറുക്കൈടുപ്പ് മാറ്റി വയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പുകള്‍ ഒന്നാം തീയതി മുതല്‍ നടത്താന്‍ ആയിരുന്നു മുന്‍ തീരുമാനം.