jo-diffie

 കൺട്രി മ്യൂസിക് എന്ന ഫോക് സംഗീതത്തിന്റെ തമ്പുരാൻ

വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ

ജോ ഡിഫി (61)​​ അന്തരിച്ചു.

'ഞാനും എന്റെ കുടുംബവും ഇപ്പോൾ സ്വകാര്യത ആവശ്യപ്പെടുന്നു. ഈ പകർച്ചവ്യാധി സമയത്ത് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുൻകരുതലെടുക്കണമെന്നും പൊതുജനങ്ങളെയും എന്റെ ആരാധകരെയും ഓർമ്മിപ്പിക്കുന്നു.’ - ഡിഫി അവസാനമായി കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരുടെ അനുശോചന പ്രവാഹമാണ്...

അമേരിക്കയിൽ കൺട്രി മ്യൂസിക് എന്നറിയപ്പെടുന്ന ഫോക് സംഗീതത്തിന്റെ തമ്പുരാനായിരുന്നു.

കൺട്രി മ്യൂസിക്കിനെ പോപ്പ് സംഗീതവുമായി സമന്വയിപ്പിച്ച ജോ ഡിഫി, 1990കളിൽ ലോകമെമ്പാടുമുള്ള സംഗീതപ്രിയരുടെ ഇഷ്ടതാരമായിരുന്നു. നാടോടിപ്പാട്ടുകളിലൂടെയാണ് സംഗീതരംഗത്തേക്ക് കാലൂന്നിയത്. പിന്നീട് ഹിറ്റ് ചാർട്ടുകളിലെ സ്ഥിരം സാന്നിദ്ധ്യമായി . ഡിഫിയുടെ ഓൾഡ് ട്രെയിൻ എന്ന ആൽബം 1998ൽ ഗ്രാമി അവാർഡ് നേടി.നാല് വിവാഹം കഴിച്ച ജോയ്ക്ക് മൂന്ന് ഭാര്യമാരിൽ നിന്നായി നാല് മക്കളുണ്ട്.

 1958ൽ ഒക്‌ലഹോമയിൽ ജനനം

 14-ാം വയസ്സിൽ പാടിത്തുടങ്ങി

കൺട്രി , നിയോ ട്രെഡിഷണൽ കൺട്രി സംഗീത ശാഖകളിൽ വൈദഗ്ദ്ധ്യം.

1990ൽ എ തൗസൻഡ് വൈൻഡിംഗ് റോഡ് ആദ്യ ആൽബം

 എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ഹോം എന്ന ഗാനം" ഈ ആൽബത്തിൽ.

 പിക്കപ്പ് മാൻ, പ്രോപ്പ് മി അപ്പ് ബിസൈഡ് ദി ജൂക്ക് ബോക്സ്, ജോൺ ഡിയർ ഗ്രീൻ എന്നിവ ഹിറ്റ് ഗാനങ്ങളിൽ ചിലത്.

ആകെ 13 ആൽബങ്ങൾ ഇരുപതിലേറെ ഗാനങ്ങൾ അമേരിക്ക ടോപ് 10 ചാർട്ടിൽ .