university-of-kerala-logo


അപേക്ഷാത്തീയതികൾ പുനഃക്രമീകരിക്കും

കൊറോണ ഭീഷണി​യുള്ള സാഹചര്യത്തിൽ സെമസ്റ്റർ രജിസ്‌ട്രേഷൻ, പരീക്ഷാ രജിസ്‌ട്രേഷൻ എന്നിവയുടെ ഫീസുകൾ പിഴയോടുകൂടി അടയ്ക്കാനുള്ള തീയതികൾ, ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കാനുള്ള തീയതികൾ, ഹാജർ കുറവിന് കണ്ടോനേഷൻ അടക്കാനുള്ള തീയതികൾ, ഈ കാലയളവിൽ ഫലം പ്രഖ്യാപിച്ച പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുംഅപേക്ഷിക്കേണ്ട തീയതികൾ എന്നിവ ലോക്ക് ഡൗൺ കഴിഞ്ഞശേഷം പുനഃക്രമീകരിച്ച് അറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

സമയം നീട്ടി

മാർച്ച് 31ന് മുൻപ് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കെണ്ടിയിരുന്ന ഗവേഷകർക്ക് പ്രബന്ധ സമർപ്പണത്തിനു ഏപ്രിൽ 30 വരെ സമയം നീട്ടിയതായി സർവകലാശാല അറിയിച്ചു.