മെൽബൺ: കൊറോണയെ തുരത്താൻ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ആസ്ട്രേലിയയും സിറിയയും. താരതമ്യേനെ കൊറാണോയുടെ പ്രശ്‌നങ്ങൾ കുറവാണ് ഇരുരാജ്യങ്ങളിലും.ആസ്‌ട്രേലിയയിൽ 4300ഓളം രോഗികളാണുള്ളത്. മരണം 18. കൂടുതൽ രോഗവ്യാപനം തടയാനാണ് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതെന്നും,രണ്ടു പേരിൽ കൂടുതൽ ഒന്നിച്ച് പൊതുസ്ഥലങ്ങളിൽ വരരുതെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു..70 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ഈ വർഷം അവസാനം ടി 20 ലോകകപ്പ് നടക്കേണ്ട ആസ്‌ട്രേലിയയിൽ നേരത്തെ ആറ് മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ അടങ്ങും മുമ്പ് സിറിയയെ പിടിച്ചുലച്ച് കൊറോണ. ഒരു മരണം, 9 രോഗികൾ. പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത സ്ഥിതി ഗുരുതരമാക്കുമെന്ന് ലോകാരോഗ്യ സംഘടനയും യു.എന്നും മുന്നറിയിപ്പ് നൽകി. ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥി ക്യാമ്പുകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
അമേരിക്ക അടുത്ത രണ്ടാഴ്ചയിൽ മരണ നിരക്ക് കൂടുമെന്നും ജൂൺ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയിൽ രണ്ടുലക്ഷം പേർ വരെ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിൽ ക്വാറന്റൈൻ പ്രഖ്യാപിച്ചു.
സിംബാവേയും 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
മലേഷ്യയിൽ എല്ലാവിധ കച്ചവട സ്ഥാപനങ്ങൾക്കും 12 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തി.
ലോകത്താകെ മരണം 35,000 കടന്നു;
രോഗികളുടെ എണ്ണം എട്ടുലക്ഷം
കൊറോണ ബാധിച്ച് ലോകത്താകെ ഇതുവരെ 35,000ത്തിലേറെ പേർ മരിച്ചു. രോഗികളുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു. പ്രതിദിനം 70, 000പേർക്ക് വരെ കൊറോണ ബാധിക്കുന്നു.
ഇറ്റലിയിലും അമേരിക്കയിലും സ്‌പെയിനിലും കൂട്ടമരണം തുടരുന്നു.ഇറ്റലിയിൽ മരണം 11,000 ഉം സ്‌പെയിനിൽ 8,000 വും .
ലോകത്ത് ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ മരണം 2500 കവിഞ്ഞു. നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി.
ബ്രിട്ടനിൽ രോഗികൾ 20,000 ... മരണം 1300.
ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിലും ഇന്നലെ നാല് മരണവും പുതിയ 31 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ഭരണകൂടം ആശങ്കയിൽ.
ന്യൂസിലാൻഡിൽ ആദ്യ മരണം. രോഗികൾ 600 കവിഞ്ഞു.
തായ്‌ലാൻഡിൽ കൊറോണ ഭീതിയിൽ ജയിലിൽ കലാപം
രോഗികൾ 63000 ആയതോടെ ജർമ്മനിയിൽ പൊതു ആരോഗ്യസംവിധാനം പ്രതിസന്ധിയിൽ.
ജപ്പാനിൽ ടോക്കിയോ നഗരത്തിൽ രോഗികൾ വർദ്ധിക്കുന്നു. മരണം 54 ..
റഷ്യ അതിർത്തികൾ അടച്ചു.
സൗദിയിൽ 8 മരണം. ആഭ്യന്തര, രാജ്യാന്തര വിമാന യാത്രാവിലക്കും സർക്കാർ - സ്വകാര്യ ഓഫിസ് അവധിയും അനിശ്ചിതകാലത്തേക്ക് നീട്ടി.
ഒമാനിൽ വിമാന സർവീസുകൾ റദ്ദാക്കി.
. ഷാർജയിലെ എല്ലാ പൊതുപരിപാടികളും ഏപ്രിൽ 30 വരെ മാറ്റി.
യു.എ.യിൽ താമസ വിസയുള്ള 29, 000പേർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
കുവൈറ്റിൽ ആകെയുള്ള 188 കൊറോണ രോഗികളിൽ 17 ഇന്ത്യക്കാർ