വാഴ്സോ: ലോക പ്രശസ്ത പോളിഷ് സംഗീതഞ്ജൻ ക്രിസ്തോഫ് പെന്തരസ്‌കി (86) അന്തരിച്ചു. സഹായിക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് പെന്തരസ്കിയെയും ഭാര്യയെയും പരിശോധിച്ചെങ്കിലും രോഗബാധയില്ലെന്ന് കണ്ടെത്തി. പെന്തരസ്കിയുടെ കുടുംബാംഗങ്ങൾ ക്വാറന്റൈനിലാണ്.
ദി എക്സോർസിറ്റ്, ദി ഷൈനിംഗ്, വൈൽഡ് അറ്റ് ഹാർട്ട് എന്നിവയടക്കം ഒട്ടേറെ ഹോളിവുഡ് സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും സിംഫണി ഓർക്കസ്ട്രകൾക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സെന്റ് ലൂക്സ് പാഷൻ, പോളിഷ് റെക്വിയം, ഹിരോഷിയ്ക്കുള്ള സംഗീത വിലാപം എന്നീ ഓർക്കസ്ട്രകൾ ലോക പ്രശസ്തമാണ്. ഗ്രാമി അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.