റിയോ ഡി ജനീറോ : കൊറോണക്കാലത്ത് ക്വാറന്റൈൻ നിയമം തെറ്റിച്ച് ബീച്ചിൽ കൂട്ടുകാർക്കൊപ്പം വെയിൽ കാഞ്ഞ ബ്രസീലിയൻ ഫുട്ബാളർ നെയ്മർ വിവാദത്തിൽ. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന നെയ്മർ കളികൾ നിറുത്തിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്വകാര്യ ജറ്റ് വിമാനത്തിൽ ബ്രസീലിലേക്ക് പറന്നത്. നാട്ടിലെത്തിയ ശേഷം സുഹൃത്തുകളുമായി ബീച്ചിലും മറ്റും അടുത്തിടപഴകുന്നതിന്റെ ഫോട്ടോ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്.
വിദേശത്തുനിന്ന് വന്നാൽ രണ്ടാഴ്ച നിരീക്ഷണത്തിരിക്കണമെന്ന നിയമം നെയ്മർ തെറ്റിച്ചതായാണ് ആരോപണം. എന്നാൽ തന്നോടൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഫോട്ടോയിലുമുള്ളതെന്നും എല്ലാവരും ഒരുമിച്ചാണ് ക്വാറന്റൈനിൽ കഴിയുന്നതെന്നും നെയ്മർ വ്യക്തമാക്കി.