തിരുവനന്തപുരം:ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വ്യാപാരം സ്തംഭിച്ച് വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികൾ.ഈ സാഹചര്യത്തിൽ വ്യാപാരികൾക്ക് ലോക്ക് ഡൗൺ കാലയളവിലെ കടവാടക ഒഴിവാക്കണമെന്ന് കെട്ടിട ഉടമകളോട് വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു.വ്യാപാരികളുടെ ജീവിത സാഹചര്യം മനസിലാക്കി അവരെ സഹായിക്കാൻ കെട്ടിട ഉടമകൾ മുന്നോട്ട് വരണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, പ്രസിഡന്റ് എൻ. സുധീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.