sakai

കോബ് : ജാപ്പനീസ് ഫുട്ബാളർ ഗൊട്ടോക്കു സക്കായ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. വിസൽ കോബ് ക്ളബിന്റെ ഡിഫൻഡറായ സക്കായ് ജെ-ലീഗിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ ഫുട്ബാളറാണ്. സ്പാനിഷ് വെറ്ററൻ താരം ആന്ദ്രേ ഇനിയെസ്റ്റയടക്കമുള്ള താരങ്ങൾ കളിക്കുന്ന ക്ളബാണ് വിസെൽ കോബ്.എന്നാൽ മറ്റ് താരങ്ങൾക്ക് ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ക്ളബ് അധികൃതർ അറിയിച്ചു.