കൊച്ചി: കൊറോണഭീതി മൂലം ആഗോള നിരത്തുകൾ നിശ്‌ചമായതിനെ തുടർന്നുണ്ടായ ഡിമാൻഡില്ലായ്‌മ ക്രൂഡോയിൽ വിലയെ ഇന്നലെ 18 വർഷത്തെ താഴ്‌ചയിലേക്ക് വീഴ്‌ത്തി. യു.എസ് ക്രൂഡ് വില വ്യാപാരത്തിനിടെ ഒരുവേള ബാരലിന് 19.92 ഡോളർ വരെ ഇടിഞ്ഞു. 2002ന് ശേഷമുള്ള ഏറ്രവും താഴ്‌ന്ന വിലയാണിത്.
വില ഇന്നലെ വൈകിട്ട് 20.20 ഡോളറിലേക്ക് മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞവാരത്തെ അപേക്ഷിച്ച് 6.23 ശതമാനം കുറവാണിത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 6.01 ശതമാനം ഇടിഞ്ഞ് 26.29 ഡോളറിലുമെത്തി. ബ്രെന്റ് വില ഇന്നലെ ഒരുവേള 22.58 ഡോളർ വരെ ഇടിഞ്ഞിരുന്നു. ലോകത്തിന്റെ കൂടുതൽ മേഖലകൾ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതാണ് ഡിമാൻഡിനെ ബാധിച്ചത്.
ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഉത്പാദനം കൂട്ടിയതും വിലത്തകർച്ച സൃഷ്‌ടിക്കുന്നു. ആഗോള വിപണിയിൽ ഡിമാൻഡിനേക്കാൾ കൂടുതൽ സ്‌റ്രോക്ക് ഇപ്പോഴുണ്ട്. ഉത്‌പാദനം കുറച്ച്, വില തിരിച്ചുപിടിക്കാൻ മറ്റൊരു എണ്ണ ഉത്‌പാദക രാജ്യമായ റഷ്യയുമായി നടത്തിയ ചർച്ച അലസിയതിനെ തുടർന്നാണ്, സൗദി ഉത്‌പാദനം കൂട്ടിത്തുടങ്ങിയത്.
നേട്ടമില്ലാതെ ഇന്ത്യക്കാർ
ക്രൂഡ് വില ഗൾഫ് യുദ്ധകാലത്തേതിന് (1991) സമാനമായ തകർച്ചയിലാണെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രയോജനമില്ല. കഴിഞ്ഞ 14 ദിവസമായി പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല.
കാരണം:
വില ഇന്നലെ