corona-status

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 32 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർകോട് 17 പേർക്കും കണ്ണൂരിൽ 11 പേർക്കും വയനാട്, ഇടുക്കി ജില്ലയിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരും 15 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 234 ആയി. ഇതിൽ 20 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു.

 സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,57,283 പേർ.

 6034 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്.

 രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ദിവസം 3000 സാമ്പിളുകൾ പരിശോധിക്കാം

രാജ്യത്ത് കൊറോണ മരണം : 29

രോഗ ബാധിതർ :1071

സമൂഹവ്യാപനമില്ല

പ്രാദേശിക വ്യാപനമെന്ന് കേന്ദ്രം

ലോക്ക് ഡൗൺ ഫലപ്രദം

12 ദിവസത്തിൽ 1000 കേസുകൾ മാത്രം

ചികിത്സയിലുള്ളവർ: 942

രോഗവിമുക്തി നേടിയവർ: 99