വാഷിംഗ്‌ടൺ : തങ്ങളുടെ സുരക്ഷാ ചെലവുകള്‍ക്ക് അമേരിക്കയോട് സഹായം ചോദിക്കില്ലെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും. ഹാരിയുടേയും മേഗന്റേയും സുരക്ഷാചിലവുകള്‍ വഹിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും മറുപടി.
വാഷിംഗ്ടൺ:ബ്രിട്ടനിലെ രാജപദവികൾ ഉപേക്ഷിച്ച് ലോസാഞ്ചലസിൽ കഴിയുന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സുരക്ഷാചെലവുകൾ വഹിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.. രാജകീയ പദവികൾ ഉപേക്ഷിച്ചശേഷം കാനഡയിൽ താമസിക്കുകയായിരുന്ന ഇരുവരും കൊറോണ വ്യാപനത്തെ തുടർന്നാണ് ലോസാഞ്ചലസിലേക്ക് എത്തിയത്.
രാജകുടുംബത്തിന്റെ സംരക്ഷണത്തിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് ഹാരിയും മേഗനും കാനഡയിലേക്കെത്തിയതെന്ന് മനസിലാക്കിയതിനാലാണ് സുരക്ഷാ ചെലവവുകൾ വഹിക്കാത്തതെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാചെലവുകൾ അവർ തന്നെ വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികൾക്കും രാജകുടുംബാംഗങ്ങൾക്കും വേണ്ട സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കയും ബ്രിട്ടണും തമ്മിൽ കരാറുണ്ട്.