kk-shailaja

കോട്ടയം : കൊറോണ രോഗബാധയെ ബാധയെ തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾക്ക് രോഗം ഭേദമായി. ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയിൽ നിന്ന് മോചിതരായത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഈ വൃദ്ധ ദമ്പതികൾക്കുമാണ് മാർച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. ഈ വൃദ്ധ ദമ്പതികൾക്ക് പരമാവധി ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കണമെന്ന് നിർദേശം നൽകിയതിനെ തുടർന്നാണ് മാർച്ച് 9ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.