china

വാഷിംഗ്ടൺ : കൊറോണ വൈറസ് വ്യാപനം ചൈനയുടെ വളർച്ച പകുതിയായി കുറച്ചേക്കുമെന്ന് ലോക ബാങ്ക്. കിഴക്കെ ഏഷ്യയിലെ 11 ദശലക്ഷം ആളുകളെ ഇത് ദാരിദ്ര്യത്തിലേക്ക് തളളി

വിടുമെന്നും ലോക ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ആദിത്യ മാറ്റോ പറ‌ഞ്ഞു. പ്രതീക്ഷിക്കാതെ വന്ന മഹാമാരി എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയെ വലിയ രീതിയിൽ ബാധിക്കുമെന്നും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തളളി വിടുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ചെെനയുടെ വളർച്ച നിരക്ക് 6.1 ൽ നിന്നും 2.3 ലേക്ക് താന്നുവെന്നും ലോക ബാങ്കിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകമെങ്ങുമുളള രാജ്യങ്ങൾ ലോക് ഡൗൺ ചെയ്തിരിക്കുകയാണ്. ടൂറിസം, ഗതാഗതം,വ്യാപാരം , അന്താരാഷ്‌ട്ര വിമാന സർവീസുകൾ എല്ലം നിർത്തിവച്ചു. ഇതേ തുടർന്ന് ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചു എന്നും അന്താരാഷ്‌ട്ര നാണയ നിധി നേരതെ വ്യക്തമാക്കിയിരുന്നു.

രണ്ട് മാസം മുമ്പ് വരെയുളള ലോക ബാങ്കിന്‍റെ കണക്ക് അനുസരിച്ച് ചെെന ഈ വർഷം 5.9 ശതമാനം സമ്പത്തിക വളർച്ച നേടുമായിരുന്നു. എന്നാൽ വുഹാനിൽ നിന്നു പൊട്ടിപുറപ്പെട്ട കൊറോണ എന്ന മഹാമാരി ചൈനയുടെ മാത്രമല്ല ലോക സമ്പദ് വ്യവസ്ഥയുടെ തന്നെ താളം തെറ്റിച്ചു.