കോഴിക്കോട് : അട്ടപ്പാടിയിൽ നിന്നും അടിമ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ട നിരവധി പെൺകുട്ടികളാണ് നാട്ടിലെ വിവിധ വീടുകളിൽ ജോലി ചെയ്തു വരുന്നത്. വനത്തിലെ കഷ്‌ടപാടും പട്ടിണിയുകാരണം പല ആദിവാസി രക്ഷിതാക്കളും തങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളെ നാട്ടിൽ വീട്ടുജോലിക്കായി കൊണ്ടു ചെന്നാക്കിയിരുന്നു. ശമ്പളമില്ലാതെ ഒരു നേരത്തെ ആഹാരത്തിന് മാത്രമായി അടിമ ജീവതം നയിച്ചിരുന്ന ഈ കുട്ടികൾ ഇന്ന് എവിടെയാണ് ? ആറ് വയസുളളപ്പോൾ അട്ടപ്പാടി വിട്ട് കോഴിക്കോട്ടെ ഒരു വീട്ടിൽ ജോലിക്ക് കയറിയ 41 കാരിക്ക് പറയാനുളളത്.