kaumudy-news-headlines

1. രാജ്യത്തെ പുതിയ കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ ഡല്‍ഹിയിലെ നിസാമുദ്ദീനിലെ സ്ഥിതി സങ്കീര്‍ണം. 1,830 പേര്‍ പങ്കെടുത്ത ചടങ്ങില്‍ 24 പേര്‍ക്ക് കൊറോണ ഉണ്ടെന്ന് പ്രാഥമിക വിവരം. കേരളത്തില്‍ നിന്ന് നിസാമുദ്ദീനിലെ പരിപാടിയില്‍ 15 പേര്‍ പങ്കെടുത്തു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രായ വൃത്തങ്ങള്‍ പറയുന്നത്. ചടങ്ങില്‍ പങ്കെടുത്ത പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുന്‍ അദ്ധ്യാപകന്‍ ഡോ.സലീം നേരത്തെ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു. കര്‍ഫ്യൂവിനെ തുടര്‍ന്ന് മൃതദേഹം അവിടെ തന്നെ സംസ്‌കരിക ആയിരുന്നു. ഇദ്ദേഹത്തിന്റെ മരുമകനും ആനപ്പാറ സ്വദേശിയായ സുഹൃത്തും പരിപാടിപാടിയല്‍ പങ്കെടുത്തിരുന്നു. ഇരുവരും ഡല്‍ഹിയല്‍ നിരീക്ഷണത്തില്‍ ആണ്.


2. മത സമ്മേളനത്തില്‍ കാസര്‍കോട് നിന്നും പത്തനംതിട്ടയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ പങ്കെടുത്തിരുന്നതായി സൂചന. നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് സമീപത്തുള്ള മര്‍ക്കസിലും പരിസര പ്രദേശങ്ങളിലും ഉള്ള ഇരുന്നൂറോളം പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ ആണ്. മര്‍ക്കസില്‍ നടന്ന ഒരു മത പരമായ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത് മടങ്ങിയ 24 പേര്‍ക്ക് ആണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. പരിപാടിയില്‍ പങ്കെടുത്ത ചില തമിഴ്നാട്, തെലുങ്കാന സ്വദേശികള്‍ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ഇതു സമൂഹ വ്യാപനത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക ശക്തമാണ്.
3. നിസ്സാമുദ്ദീന്‍ ആസ്ഥാനമായ തബ്ലീഗ് ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച ആഗോള പ്രാര്‍ത്ഥനാ യോഗമാണ് കൊവിഡ് വൈറസിന്റെ ദേശീയ തലത്തിലുള്ള വ്യാപനത്തിന് കളം ഒരുക്കി ഇരിക്കുന്നത്. ജമ്മു കശ്മീര്‍, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം യോഗത്തിന് എത്തിയവര്‍ വഴി വൈറസ് പടര്‍ന്നതായാണ് സംശയിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പല ദിവസങ്ങളിലായി നടന്ന ആഗോള പ്രാര്‍ത്ഥന സംഗമത്തിന് തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു
4.കൊവിഡ് 19 വൈറസ് ബാധ അതീവ രൂക്ഷമായ 10 സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടുകളാക്കി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബയ്, പുനെ എന്നിവയാണ് ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ച് ഇരിക്കുന്നത്. 10 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകള്‍ ആയാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. ക്ലസ്റ്ററുകള്‍ കൂടി ചേര്‍ന്നതാണ് ഹോട്ട് സ്‌പോട്ടുകള്‍. എന്നാല്‍, മരണ നിരക്ക് ഉയര്‍ന്നതിനാല്‍ ആണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചത്.
5. അഞ്ച് കേസുകളാണ് അഹമ്മദാബാദില്‍ സ്ഥിരീകരിച്ചത് എങ്കിലും മൂന്ന് മരണങ്ങള്‍ ഉണ്ടായി. 100 പേര്‍ക്ക് ഒരു മരണം എന്നതാണ് കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഉണ്ടാവുന്ന ശരാശരി മരണനിരക്ക്. ഇത് മറികടന്നതിനാല്‍ ആണ് അഹമ്മദാബാദിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകളില്‍ പരിശോധനകള്‍ വ്യാപകമാക്കും. ഇത്തരം സ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
6. അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം ലഭ്യമാക്കാം എന്ന ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. നിര്‍ദേശം മെഡിക്കല്‍ മാര്‍ഗ രേഖകള്‍ക്കു വിരുദ്ധം ആണെന്ന ഡോക്ടര്‍മാരുടെ നിലപാടിനു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ തീരുമാനം അശാസ്ത്രീയവും അധാര്‍മികവും ആണെന്ന് കെ.ജി.എം.ഒ.എ നിലപാട് എടുക്കുന്നത്. നടപടിയുണ്ടായാല്‍ നേരിടാനാണ് സംഘടനാ തീരുമാനം
7. അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം ലഭ്യമാക്കാം എന്ന് കാണിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. മദ്യാസക്തിയില്‍ ശാരീരിക മാനസിക പ്രശ്നമുള്ളവര്‍ സമീപത്തെ പി.എച്ച്.സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് കുറിപ്പടി വാങ്ങേണ്ടത്. മദ്യാസക്തി കാരണമുള്ള ശാരീരിക മാനസിക പ്രശ്നമുണ്ടെന്ന ഡോക്ടര്‍മാരുടെ കുറിപ്പടി സമീപത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസില്‍ സമര്‍പ്പിച്ചാല്‍ നിശ്ചിത അളവില്‍ മദ്യം നല്‍കാമെന്നു കാണിക്കുന്ന പാസ് നല്‍കും. ഈ മദ്യം എക്‌സൈസ് ആ പ്രദേശത്തുള്ള ബിവറേജസ് ഔട്‌ലെറ്റില്‍ നിന്നു ലഭ്യമാക്കും എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് എതിരെ ഡോക്ടര്‍മാരുടെ സംഘടന നേരത്തെ രംഗത്ത് എത്തിയിരുന്നു
8.ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 37,811 പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 7,85,534 പേര്‍ക്ക് ആണ് ലോക വ്യാപകമായി രോഗം ബാധിച്ചത്. ഇതില്‍ 1,65,585 പേര്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ 1,01,739 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 11,591 പേര്‍ മരണമടഞ്ഞു. അമേരിക്കയിലും കോവിഡ് ബാധിതതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 1,64,248 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 3,164 പേര്‍ മരിച്ചു. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേര്‍. ഇതോടെ ആകെ മരണം 7,716 ആയി. സ്‌പെയിനില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.