കോവിഡിനെത്തുടര്‍ന്ന് ലോകം മൊത്തം നിശ്ചലമാണ്. ഈ ഇടവേളയിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമാക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ . തിരക്കുള്ള ദിവസങ്ങളിൽ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആഗ്രഹിക്കുന്നവരാണ് ഓരോ താരങ്ങളും . ഇപ്പോളിതാ കോവിഡ് 19 ലോകം മൊത്തം പടർന്നുപിടിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനായി ഇരുപത്തിയൊന്ന് ദിവസത്തെ ലോക്‌ഡോൺ കേന്ദ്ര സർക്കാർ പ്രഖ്യപിച്ചത് .
ഇപ്പോൾ സിനിമയില്ല , ലൊക്കേഷനില്ല , ദുരയാത്രകളില്ല ....എല്ലാ താരങ്ങളും തങ്ങളുടെ കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് ഈ ലോക്‌ഡോൺ ഡേയ്‌സ്. അതോടൊപ്പം കൊറോണ എന്ന മഹാമാരിയെ നേരിടുകയുമാണ് . സോഷ്യൽ ഡിസ്റ്റൻസ് കാണിക്കുന്ന എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് എന്നതാണ് ആരാധകരുടെ ഏറെ ആശ്വാസം .ഈ സമയത്ത് അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്നറിയാൻ അവരുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുകയാണ് ഓരോ ആരാധകനും .....പഴയകാല ഓർമ്മകൾ പങ്കുവെച്ചും , കുടുംബത്തോടൊപ്പം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്‌തും , അടുക്കള പണികളിൽ മുഴുകിയും , കുഞ്ഞുങ്ങളോടൊപ്പം കളിച്ചും , കൃത്യമായി വർക്ക് ഔട്ട് ചെയ്യുന്നതും , നൃത്തം ചെയ്തു ...അങ്ങനെ ആഘോഷമാക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ ......
"വീട്ടിലിരുന്ന് നെല്ലിക്ക ഓർമകളാണ് ദുൽഖർ പങ്കുവെക്കുന്നത് ...മലയാളത്തിന് പുറമെ ബോളിവുഡിലും തിരക്കുള്ള നടനാണ് ദുൽഖർ . വീട്ടിലിരിക്കുമ്പോൾ പഴയകാല ഓർമകളെ അയവിറക്കുകയാണ് ദുൽഖർ. ഇൻസ്റ്റാം ഗ്രാമിൽ നെല്ലിക്ക ഉപ്പിലിട്ട ചിത്രം പങ്കുവച്ച് എല്ലാവരെയും കൊതിപ്പിച്ച നടൻ തന്റെ ബാല്യകാലത്തിൽ നെല്ലിക്ക പറിക്കാൻ പോകുന്ന കഥയും കുറിപ്പിൽ പങ്കുവയ്ക്കുന്നു ...."
"ഈ ലോക് ഡൗൺ ദിനങ്ങൾ നൃത്തം കൊണ്ട് ആഘോഷമാകുകയാണ് മലയാളികളുടെ പ്രിയതാരം അനു സിതാര . അനു സിതാര നല്ലൊരു നടിക്കപ്പുറം നല്ലൊരു നർത്തകിയാണെന്നു പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് .തന്റെ ഇൻസ്റ്റാഗ്രാമിൽ നൃത്തം പ്രാക്ടീസ് ചെയ്യുന്ന വിഡിയോയാണ് താരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ."
"കുട്ടികൾക്കൊപ്പം ചെറിയൊരു പുൽക്കൂട് കെട്ടിയാണ് ഹരീഷ് കണാരൻ സമൂഹ മാധ്യമങ്ങളുടെ ഇഷ്ടം നേടിയത്. രണ്ടു മക്കൾക്കൊപ്പം പുൽക്കൂടിൽ ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ലോക് ഡൗൺ ദിവസങ്ങൾ കുട്ടികൾക്കൊപ്പം കളിച്ചു രസിക്കുകയാണ് ഹരീഷ് "
"ക്വാറന്റീൻ ദിനത്തിൽ ഗിറ്റാർ വായിച്ചാണ് ഉണ്ണി മുകുന്ദൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് . താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയേ ഇതിനോടകം വൈറലായിരിക്കുകയാണ്. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി ക്വാറന്റീൻ ഡെയ്സ് സ്പെഷൽ" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് . "
" തന്റെ ക്വാറന്റീൻ ദിനങ്ങൾ അടുക്കളയിൽ പാത്രങ്ങൾ കഴുകി മാതൃകയായിരിക്കുകയാണ് നടൻ സിജു വിൻസൺ . ഭാര്യയെ സഹായിക്കുന്ന വീഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് . നിരവധി താരങ്ങളും ആരാധകരുടെ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട് . "
"നീരജ് മാധവും ഫാമിലിയും ചില പ്ലാനിങ്ങിലാണ് ...ക്വാറന്റീൻ ദിനങ്ങൾക്ക് ശേഷം എന്തൊക്കെയാണ് പരിപാടികൾ എന്ന വലിയ ചർച്ചയിലാണ് നീരജും അച്ഛനും അമ്മയും അനിയനും ഭാര്യയും ."
"ആരോഗ്യപരമായ ക്വാറന്റീൻ ദിനങ്ങൾ ആഘോഷിക്കുകയാണ് അഹാനയും കുടുംബവും . അഹാന മാത്രമല്ല മൂന്ന് അനിയത്തിമാരും അച്ഛൻ കൃഷ്‌ണകുമാറും (നടൻ ) അമ്മയും എല്ലാവരും കൂടിയാണ് വർക്ക് ഔട്ട് . താരം ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്‌തത് ."
"ഇതിനിടയിൽ പഴയ ക്ലാസ്സ്മേറ്റ്സ് താരങ്ങൾ ജയസൂര്യ , ഇന്ദ്രജിത്ത് , പ്രഥ്വിരാജ് , നരൻ ഇവർ നടത്തിയ വിഡിയോ കോൺഫറൻസ് കാൾ ആകെ വൈറലായിരുന്നു . വീഡിയോ കാൾ ചെയ്ത സന്തോഷങ്ങൾ താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു " " ചുട്ട കപ്പ തിന്നും മോന്റെ കൂടെ കളിച്ചുമാണ് നവ്യ നായർ തന്റെ ക്വാറന്റീൻ ദിനം ആഘോഷമാക്കിയത് . കപ്പ ചുട്ട ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു ."