rohith

മുംബയ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും നൽകിയ രോഹിത് അഞ്ചുലക്ഷം രൂപവീതം സൊമാറ്റോ ഫീഡിംഗ് ഇന്ത്യയ്ക്കും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സംഘടനയ്ക്കും സംഭാവനയായി നൽകി.