തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് മുൻകാല ബജറ്റുകളുടെ ആവർത്തനം മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ പറഞ്ഞു.കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ നടപ്പിലാക്കിയ മാതൃകാ പ്രോജക്റ്റുകൾ അടക്കം ഈ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ വർഷം മുതൽ നടപ്പിലാക്കിയ ഓരോ പദ്ധതികളും വീണ്ടും ആവർത്തിച്ച് പ്രഖ്യാപിക്കുകയല്ലാതെ പുതിയപദ്ധതികൾ കണ്ടെത്തുവാനോ ആവിഷ്കരിക്കാനോ ഉള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഇല്ല.