ന്യുയോർക്ക്: കൊറോണ വ്യാപനത്തിന് പിന്നാലെ ലോകത്ത് വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ഇന്ത്യയും ചൈനയുമൊഴികെയുള്ള രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും യു,എൻ റിപ്പോർട്ട്. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങൾക്കുൾപ്പെടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കൊറോണ പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യു.എൻ വ്യക്തമാക്കി.

ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങൾക്ക് രണ്ടുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി ഡോളർ മുതൽ മൂന്നു ലക്ഷം കോടി ഡോളർവരെ കുറവുണ്ടാകാം.അതേസമയം, ലോകത്തുണ്ടാകാനിടയുള്ള സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്നങ്ങളെ നേരിടുന്നതിന് 5 ലക്ഷം കോടി ഡോളർ ചെലവിടാൻ ജി-20 കൂട്ടായ്മയുടെ നേതാക്കൾ വിഡിയോ കോൺഫറൻസിംഗ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.