തൃശൂർ : കൊറോണ രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിൽ കഴിയവേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും യുവാവ് കടന്നുകളഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്നും ബിഹാർ സ്വദേശിയാണ് കടന്നുകളഞ്ഞത്. ആശുപത്രി അധികൃതർ കാണാതെ പുറത്തുപോയ ഇയാളെ ഒടുവിൽ നാട്ടുകാരും പൊലീസം ചേർന്നാണ് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രണ്ടുപേർക്ക് വീതവും, കൊല്ലം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊറോണ രോഗബാധ ഉണ്ടായിരിക്കുന്നത്. കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ രണ്ടു കേസുകൾ വീതം നെഗറ്റീവായിട്ടുണ്ട്. കാസർകോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ കൊണ്ടുവരുമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ടോക്കൺ അടിസ്ഥാനത്തിൽ ആകും റേഷൻ വിതരണം ചെയ്യുകയെന്നും എന്നും അദ്ദേഹം അറിയിച്ചു. നേരിട്ട് എത്താൻ കഴിയാത്തവർക്ക് റേഷൻ വീട്ടിലെത്തിക്കും. അദ്ദേഹം പറഞ്ഞു.