e-kart

സത്യമാണ്, സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പൊലീസിന്റെ ലാത്തി പേടിയാണോ? നിങ്ങളുടെ ലൊക്കേഷനിൽ ഹോം ഡെലിവറി ചെയ്യുന്ന ഷോപ്പുകളുടെ വിശദവിവരങ്ങൾ അടങ്ങിയ keralaekart.com എന്ന വെബ്‌സൈറ്റുമായി തിരുവനന്തപുരത്തെ ഒരു കൂട്ടം ചെറുപ്പക്കാർ. സോഷ്യൽ കമ്മിറ്റ് മെന്റ് ആക്ടിവിറ്റികൾക്കും അത്തരം പഠനങ്ങൾക്കും ആയി ഒത്തുചേർന്ന വ്യത്യസ്ത മേഖലകളിൽ സംരംഭകരായ സുഹൃത്തുക്കളാണ് ലോക്ക്‌ഡൌൺ കാലത്ത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ഗ്രോസറിയും പച്ചക്കറിയും പഴങ്ങളും മെഡിസിനും പെറ്റ്ഫുഡും അങ്ങനെ വ്യത്യസ്തങ്ങളായ അത്യാവശ്യ സാധനങ്ങൾ എല്ലാം ഹോം ഡെലിവറി ചെയ്യുന്ന ഷോപ്പുകൾ വിവിധ കാറ്റഗറികൾ ആയി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് അവരവരുടെ ലൊക്കേഷൻ കൊടുത്ത് സെർച്ച് ചെയ്തു ഷോപ്പ്കളുമായി വാട്സ്ആപ്പ്‌ലോ ഫോണിലോ നേരിട്ടു ബന്ധപ്പെടാൻ കഴിയും.

നിലവിൽ തിരുവനന്തപുരം ജില്ലയിലെ നിരവധി ഭാഗങ്ങൾ കവർ ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്കുള്ള വിവരശേഖരണം വരും ദിവസ്സങ്ങളിൽ പൂർത്തിയാകുന്നതോടെ ജില്ലയിൽ പൂർണമായും ഹോം ഡെലിവറി സംവിധാനം കൊണ്ടുവരാൻ കഴിയും. അതിനുശേഷം മറ്റു ജില്ലകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ഈ സുഹൃദ്‌സംഘം. ഹോം ഡെലിവറി ചെയ്യാൻ കഴിയുന്ന ഷോപ്പുകൾക്ക് ഇവരുമായി ബന്ധപ്പെട്ടാൽ ഈ വെബ്‌സൈറ്റ് വഴി ആവശ്യക്കാരിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുവാൻ കഴിയും. കേരളത്തിനു വേണ്ടി മാത്രമായുള്ള നിരവധി ഇന്നവേറ്റീവ് സംരംഭങ്ങൾ ഇവരുടെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വെബ്സൈറ്റ് സന്ദർശിക്കാം-

http://www.keralaekart.com/