ബാങ്കോക്ക്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകം മുഴുവനും ലോക്‌ഡൗൺ, ഹോം ക്വാറൈന്റൈൻ, ഐസൊലേഷൻ തുടങ്ങിയ വഴികളിലാണ്. എന്നാൽ 20 സ്ത്രീകൾക്കൊപ്പമുള്ള ക്വാറന്റൈൻ എന്ന് കേട്ടിട്ടുണ്ടോ? തായ്‌ലന്റിലെ രാജാവ് സ്വീകരിച്ച മാർഗം ഇതാണ്. ജർമനിയിലെ ഒരു ആഡംബര ഹോട്ടലാണ് തായ് രാജാവ് മഹാ വജിരലോങ്കോൺ മൊത്തത്തിൽ അങ്ങ് വാടകയ്‌ക്ക് എടുത്തത്.
ലോക്ഡൗൺ നിയമങ്ങൾക്കിടയിലും രാജാവിന് താമസിക്കാൻ ഹോട്ടൽ ഉടമകൾ അനുമതി നൽകുകയായിരുന്നു. ബവേറിയ സംസ്ഥാനത്തെ ഹോട്ടലിലേയ്ക്കാണ് രാജാവ് ക്വാറന്റൈൻ 'ആഘോഷിക്കുന്നത്'. 20 സ്ത്രീകളെ കൂടാതെ ഏതാനും ജോലിക്കാരും രാജാവിനൊപ്പമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കുടുതൽ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതിയെന്നും എന്നാൽ ഇതിൽ 119 പേരെ കൊറോണ സംശയത്തെ തുടർന്ന് ഒഴിവാക്കിയതായും ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ രാജ്യത്ത് പടർന്നുപിടിക്കുമ്പോൾ രാജാവ് ജർമനിയിൽ ആഘോഷിക്കുന്നത് തായ്ലന്റിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി കഴിഞ്ഞു.