അബുദാബി : യു.എ.ഇയിൽ കൊറോണ രോഗബാധ മൂലം ഒരാൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ ആറായി ഉയർന്നു. 67 വയസ്സുള്ള ഏഷ്യക്കാരനാണ് ഇന്ന് മരിച്ചത്.
ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം എന്നീ അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്ന് മാത്രം 53 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 31 പേർ ഇന്ത്യക്കാരാണ്.
ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 664 ആയിട്ടുണ്ട്. എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.