മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉപരിപഠനത്തിന് താമസം. അഭിപ്രായം പറയാൻ നിർബന്ധിതനാകും. മേലധികാരിയെ അനുസരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബസമേതം ഒത്തുചേരും. വിദേശയാത്രയ്ക്ക് തടസം. പക്വതയോടെ പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അസൂയാലുക്കൾ തലപൊക്കും. അപ്രതീക്ഷിതമായ മാറ്റങ്ങൾ. ബന്ധുക്കളോടൊപ്പം ഒത്തുചേരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തീർത്ഥയാത്രകൾ ഒഴിവാക്കും. മക്കളുടെ സ്നേഹപരിചരണം. യാത്രകൾ ഒഴിവാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രതികരണരീതിയിൽ അംഗീകാരം. പൊതുജനശ്രദ്ധ നേടും. താത്പര്യങ്ങൾ സംരക്ഷിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. അബദ്ധമുണ്ടാകാതെ ശ്രദ്ധിക്കുക.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തിമേഖലയിൽ നേട്ടം. ഉന്നതാധികാരം ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കർമ്മപദ്ധതികൾ ഏറ്റെടുക്കും. വാഹനയാത്ര ശ്രദ്ധിക്കണം. ഉൾപ്രേരണ വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സുരക്ഷാനടപടികൾ ശക്തമാക്കും. ആത്മാർത്ഥമായി പ്രതികരിക്കും. അശ്രദ്ധ ഒഴിവാക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അർഹർക്ക് സഹായം നൽകും. അത്യദ്ധ്വാനം വേണ്ടിവരും. സമയോചിതമായ ഇടപാടുകൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അബദ്ധങ്ങൾ ഒഴിവാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുത്രപൗത്രാദികളോടൊപ്പം താമസിക്കും. അഭിമാനാർഹമായി പ്രവർത്തിക്കും. ആത്മസാക്ഷാത്കാരമുണ്ടാകും.