ആലപ്പുഴ: അഅന്യസംസ്ഥാന തൊഴിലാളികളെ വാട്‌സാപ്പിലൂടെ വ്യാജസന്ദേശയച്ച് സംഘടിപ്പിച്ച കേസിൽ വെൽഫയർ പാർട്ടി നേതാവ് അറസ്‌റ്റിൽ. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ ആറാട്ടുപുഴയെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അറസ്‌റ്റ്.
ഹരിപ്പാട് മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി സംഘം ചേരാൻ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രേരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.