fire
അ​രു​വാ​ക്കോ​ട് ​മ​ല​യി​ൽ​ ​തീ​പി​ടി​ച്ചപ്പോൾ

നിലമ്പൂർ: അരുവാക്കോട് മലയിൽ അടിക്കാടിന് തീപിടിച്ചു. ഒഴിഞ്ഞുകിടക്കുന്ന അഞ്ച് ഹെക്ടറോളം സ്ഥലത്ത് തീ പടർന്നു. നിലമ്പൂരിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസിർ ഒ.കെ അശോകന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കൊപ്പം കഠിന പരിശ്രമം നടത്തി സമീപത്തുള്ള വീടുകളിലേക്കും തോട്ടങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയുകയും തീ പൂർണമായും അണക്കുകയും ചെയ്തു. സീനിയർ ഫയർ ഓഫീസർ ഗോപകുമാർ, ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ ഇ.എം.ഷിന്റു, അമീറുദീൻ കെ.പി, പ്രദീപ് എ.എസ്, നിസാമുദ്ദീൻ എം, റുമേഷ് വി.യു, മനേഷ്.കെ , എഫ്.ആർ.ഒ ഡ്രൈവർമാരായ ആർ.സുമീർ കുമാർ, നിഷാദ് വി.പി, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ തീകെടുത്തുന്നതിൽ പങ്കാളികളായി.