police

തിരൂരങ്ങാടി: കാച്ചടി തേർക്കയം പാലത്തിനടിയിൽ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെ തിരൂരങ്ങാടി പൊലീസ് മുങ്ങൽ വിദഗ്ദ്ധരുമായി എത്തി അസ്ഥികൾ കണ്ടെടുത്തു. പാലത്തിനടിയിൽ ഒരു മണിക്കൂർ നടത്തിയ പരിശോധനയിൽ കൈകാലുകളുടെയും മറ്റു ശരീരഭാഗങ്ങളുടേതെന്നും സംശയിക്കുന്ന അസ്ഥികളാണ് കണ്ടെടുത്തത്.


കഴിഞ്ഞദിവസം വൈകിട്ട് ആറോടെ കുളിക്കാനെത്തിയവരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തിരൂരങ്ങാടി സി.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത അസ്ഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചു.
പരിശോധനയ്ക്ക് ശേഷമേ അസ്ഥികൾ മനുഷ്യന്റേതാണോ എന്ന് ഉറപ്പിക്കാനാവൂ.