citu
കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജന. സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് ഹോസ്റ്റൽ സ്ഥാപിക്കണമെന്നും ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന കരാർ- താത്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജന. സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ടി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ മുഖ്യ പ്രഭാഷണം നടത്തി. എഫ്.എസ്.ഇ.ടി ഒ ജില്ലാ പ്രസിഡന്റ് എ.കെ. കൃഷ്ണപ്രദീപ്, കെ.ജി.എസ്.എൻ.എ ജന. സെക്രട്ടറി മുജീബ് റഹ്മാൻ , ആൻസി പോൾ, റാണിമോൾ ,​ ജില്ലാ സെക്രട്ടറി പി. രതീഷ് ബാബു,​ വൈസ് പ്രസിഡന്റ് പി.എസ്. എമിലി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.എസ്. എമിലി (പ്രസിഡന്റ്), വി. ലക്ഷ്മി, പി.മായ ( വൈസ് പ്രസിഡന്റുമാർ), പി. രതീഷ് ബാബു (സെക്രട്ടറി), പി. സിന്ധു, വി.പി. മിനി(ജോ.സെക്രട്ടറിമാർ), കെ.സജ്ന (ട്രഷറർ ) , സംസ്ഥാന കമ്മിറ്റി നോമിനികൾ: സി.ടി. നുസൈബ, ടി.പി. ഷാജി, ടി.ആർ. ജിസ്വിൻ എന്നിവരെ തിരഞ്ഞെടുത്തു