park
തവനൂരിൽ ജെറിയാട്രിക് പാർക്ക് വരുന്നു

കുറ്റിപ്പുറം: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി തവനൂരിൽ ജെറിയാട്രിക് പാർക്ക് വരുന്നു.ഒട്ടേറെ സവിശേഷതയോടെയാണ് പാർക്ക് നിർമ്മാണം പൂർത്തീകരിക്കുന്നത്. രണ്ട് ഘട്ടമായുള്ള നിർമ്മാണത്തിൽ പൂന്തോട്ടം,​ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വയോജനങ്ങൾക്കായി ഒരുക്കുന്നുണ്ട്. വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് മാനസികമായ സന്തോഷം നൽകുക എന്നതാണ് പാർക്കിന്റെ നിർമ്മാണോദ്ദേശം. തവനൂർ വൃദ്ധമന്ദിരത്തോട് ചേർന്നാണ് പാർക്കിന്റെ നിർമ്മാണം. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാർക്കിന്റെ ആദ്യഘട്ടം യാഥാർത്ഥ്യമാക്കുന്നത്. ഉദ്യാനം അടക്കമുള്ള പാർക്കിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. രണ്ടാംഘട്ട വികസനത്തിനായി സാമൂഹികനീതി വകുപ്പിന്റെ ഫണ്ട് വിനിയോഗിക്കാനാണ് അധികൃതരുടെ ശ്രമം