fire
അഗ്നിശമനസേന തീയണക്കുന്നു

നിലമ്പൂർ: ചുള്ളിയോട് ഏലക്കല്ല് നാലേക്കറോളം വരുന്ന റബ്ബർ എസ്റ്റേറ്റിനു തീപിടിച്ചു. നിലമ്പൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പള്ളിയാളി അൻവർ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിനാണ് തീപിടിച്ചത്. സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ കെ. യൂസഫലിയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ വി. പി.നിഷാദ്, എ. എസ്. പ്രദീപ്, വൈ. പി. ഷറഫുദ്ദീൻ, വി. യു. റുമേഷ്., കെ. അഫ്സൽ, ഹോംഗാർഡ് എൻ. രവീന്ദ്രൻ, സിവിൽ ഡിഫൻസ് വാളന്റിയർമാരായ ടി.എ.ഷനിൽ കുമാർ, പി. വിനീഷ് എന്നിവരും ട്രോമാ കെയർ വാളന്റിയർമാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.