lahari
ലഹരി വിരുദ്ധ ക്യാമ്പെയ്നിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷണൻ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കാഡറ്റുളോടൊത്തുള്ള സെൽഫിയെടുത്ത് ഉദ്ഘാടനം

പെരിന്തൽമണ്ണ: ലഹരിക്കെതിരെ സെൽഫി ഫെസ്റ്റുമായി പെരിന്തൽമണ്ണ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ. ലഹരി വിരുദ്ധ കാമ്പയ്നിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായാണ് സെൽഫി മത്സരമൊരുക്കുന്നത്. കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ സെൽഫിയെടുത്ത് ഒപ്പം ഒരു ലഹരി വിരുദ്ധ സന്ദേശമോ മുദ്രാഗീതമോ മുദ്രാവാക്യമോ ടൈപ്പ് ചെയ്ത് 9495454253, 7907781146 എന്ന മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക. ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്ദേശമുള്ള സെൽഫിക്ക് 3000 രൂപ ഒന്നാംസമ്മാനവും അഞ്ചുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. മികച്ച സെൽഫികൾ മാർച്ച് 31ന് പെരിന്തൽമണ്ണയിൽ നടക്കുന്ന സെൽഫി ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ പ്രദർശിപ്പിക്കും. ലഹരി വിരുദ്ധ കാമ്പയ്‌നിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷണൻ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കാഡറ്റുകളോടൊത്തുള്ള സെൽഫിയെടുത്ത് നിർവഹിച്ചു. കൗൺസിലർ തെക്കത്ത് ഉസ്മാൻ, കെ.ആർ.രവി, കെ.രാഘവൻ, സന്തോഷ്, മധുസൂദനൻ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സി.ഷാജിമോൻ, സൂസമ്മ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.