nilambur
​നി​ല​മ്പൂ​ർ​ ​ആ​ര്യ​വ​ല്ലി​ക്കാ​വ് ​റി​സെ​ർ​വ് ​വ​ന​ത്തി​ൽ​ ​തീ​പി​ടിത്ത​ം ഫയർഫോഴ്സ് കെടുത്താൻ ശ്രമിക്കുന്നു.

നിലമ്പൂർ :നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ആര്യവല്ലിക്കാവ് റിസെർവ് വനത്തിൽ തീപിടുത്തമുണ്ടായി. നിലമ്പൂർ ഫയർ ഫോഴ്സും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് തീയണച്ചു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. രണ്ട് ഹെക്ടറോളം വനപ്രദേശത്തെ പുല്ലും അടിക്കാടുകളും കത്തിനശിച്ചു. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ വനപ്രദേശത്തിനടുത്തുള്ള വീടുകളിലേക്ക് തീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് തീയണക്കാനായതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായി. സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകളാണ് മുമ്പും ഈ പ്രദേശങ്ങളിൽ തീപിടുത്തങ്ങൾക്ക് കാരണമാകാറുള്ളത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജെ.ജെ. നെൽസൺ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.വി അജിത്, കെ.സനന്ത്, എ.ശ്രീരാജ്, എം.നിസാമുദ്ധീൻ, കെ.സഞ്ജു, എ.കെ.ബിപുൽ, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ എം.കെ.അബ്ദുൽ മജീദ്, കെ.ശംസുദ്ധീൻ, അനിൽ പൂക്കോട്ടുംപാടം, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ എ.നുജൂം എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.