bdjs
ബി ഡി ജെ എസ് മലപ്പുറം മണ്ഡലം നേതൃയോഗത്തിൽ ബി ജെ പി മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ വി വിനോദിന് സ്വീകരണം നൽകിയപ്പോൾ


മലപ്പുറം : എൻ ഡി എ സംവിധാനം മലപ്പുറത്ത് ശക്തമാവുന്നതോടെ ത്രിതല പഞ്ചായത്ത് തലത്തിൽ മുന്നേറ്റങ്ങൾ നടത്താനാവുമെന്ന് ബി ഡി ജെ എസ് മലപ്പുറം മണ്ഡലം നേതൃയോഗം വ്യക്തമാക്കി. ബി ഡി ജെ എസ് മലപ്പുറം മണ്ഡലം പ്രസിഡന്റു സുരേഷ്‌കുമാർ ചെറുകാട് അധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് ജില്ലാ ജന. സെക്രട്ടറി പ്രദീപ് കുമാർ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി ജെ പി മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ വി വിനോദിന് യോഗത്തിൽ സ്വീകരണം നൽകി. ബി ഡി വൈ എസ് ജില്ലാ പ്രസിഡന്റ് എ കെ പുരുഷോത്തമൻ, ബി ഡി വൈ എസ് ജില്ലാ സെക്രട്ടറി ദിലീപ് മുന്നരശ്ശംവീട്ടിൽ, നിയോജക മണ്ഡലം നേതാക്കളായ ബാലകൃഷ്ണപണിക്കർ, വേങ്ങര മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം ജതീന്ദ്രൻ സ്വാഗതവും വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ബി ഡി ജെ എസ് മലപ്പുറം മണ്ഡലം നേതൃയോഗത്തിൽ ബി ജെ പി മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് കെ വി വിനോദിന് യോഗത്തിൽ സ്വീകരണം നൽകിയപ്പോൾ