തിരൂർ: തിരൂരിലെ പൗര പ്രമുഖനും മുസ്ലിംലീഗ് നേതാവും, അന്നാര ഏറ്റിരിക്കടവ് മഹല്ല് പ്രസിഡണ്ടുമായ പുതുക്കനാട്ടിൽ മുഹമ്മദലി ഹാജി (79) നിര്യാതനായി. മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. തൃക്കണ്ടിയൂർ പി.സി.സി. സൊസൈറ്റി സെക്രട്ടറിയും എം.എസ്.എസ് സ്റ്റേറ്റ് കമ്മറ്റി അംഗവുമാണ്. തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജ് ഗവേർണിംഗ് ബോഡി അംഗവും, താഴെപ്പാലം ജുമാമസ്ജിദ് കമ്മറ്റി അംഗവും, വാർഡ് മുസ്ലിംലീഗ് ട്രഷററുമാണ്. ഭാര്യ : ഫാത്തിമ്മ, മക്കൾ : ഇഖ്ബാൽ (പോളിടെക്നിക് തിരൂർ), അബ്ദുസലാം, അബ്ദുറഷീദ്, മുംതാസ്, ഫൈസൽ, നൗഷാദ് (പോളിടെക്നിക് തിരൂർ), നവാസ്. മരുമക്കൾ : ദിലീപ്, ആബിദ, സെമീറ, ഷിംന, സഹർഷാദ്, രേഷ്മ.