തിരൂരങ്ങാടി: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ചെറുമുക്ക് വയലിൽ ദേശാടന പക്ഷികൾ വലിയതോതിൽ എത്തുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നു. വേനൽ ശക്തിയാകുന്നതോടെ തീറ്റയും നീർത്തടങ്ങൾ തേടിയാണ് ഇവയെത്തുന്നത്. നവംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആമ്പൽ വയലുകളിൽ ദേശാടനപക്ഷികൾ വലിയതേതിൽ കാണപ്പെടാറുണ്ട്. കൂടുതലാവും. തൊട്ടടുത്തെ പരപ്പനങ്ങാടിയിൽ പക്ഷിപനി സ്ഥീരീകരിച്ചതോടെ ദേശാടനപക്ഷികളുടെ വരവ് രോഗവ്യാപനത്തിന് ഇടയാക്കുമോയെന്നാണ് നാട്ടുകാരുടെ ഭീതി. കർണാടകയിൽ നിന്നെത്തുന്ന കരിന്തലൻ കൊക്ക് എന്നും വെള്ള അരിവാൾ കൊക്ക് എന്നും അറിയപ്പെടുന്നവയും തീറ്റ തേടി ചെറുമുക്ക് വെഞ്ചാലി വയലിൽ എത്തുന്നുണ്ട്. വേനൽക്കാലമായാൽ ഇവിടെ പല ഇനത്തിലൂള്ള ദേശാടനക്കിളികളാണ് എത്താാറുള്ളത്. ഇടക്കിടെ പക്ഷികൾ വയലിൽ ചത്ത് വീഴാറുണ്ടെങ്കിലും നാട്ടുകാർ അത്ര കാര്യമാക്കാറില്ല. എന്നാൽ പക്ഷിപ്പനിയോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുന്നത്.