വള്ളിക്കുന്ന് : ഖത്തറിൽ നിന്നെത്തിയ മകന് കൊറോണ വൈറസ് ബാധയുണ്ടാകുമോ എന്ന ഭയത്തിൽ മാതാപിതാക്കൾ വീടുവിട്ട് പോയി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവാവിന് പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രണ്ടാഴ്ച വീട്ടിൽ കഴിയാൻ നിർദ്ദേശിച്ചാണ് അയച്ചത്. മകൻ എത്തുന്നതിന് മുൻപ് മാതാപിതാക്കൾ വീടുവിട്ട് പോയെന്ന് പരിസരവാസികൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഭക്ഷണം നൽകിയത്. അയാൾ വീട്ടിൽ തനിച്ച് കഴിയുകയാണിപ്പോൾ.