food
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് ​ക്ഷാ​മ​മി​ല്ലെ​ന്നും​ ​ആ​വ​ശ്യ​മാ​യ​ ​സ്റ്റോ​ക്ക് ​ഉ​ള്ള​താ​യി​ ​വ്യാ​പാ​രി​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​പൊ​തു​വി​ത​ര​ണ​ ​ശ്യം​ഖ​ല​ ​വ​ഴി​ ​ര​ണ്ടു​മാ​സ​ത്തേ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​സ്റ്റോ​ക്ക് ​ല​ഭ്യ​മാ​ണ്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ആ​ശ​ങ്ക​പ്പെ​ട്ട് ​അ​നാ​വ​ശ്യ​മാ​യി​ ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ ​വാ​ങ്ങി​ ​സ്റ്റോ​ക്ക് ​ചെ​യ്യേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​ക​രി​ഞ്ച​ന്ത,​ ​പൂ​ഴ്ത്തി​വെ​ക്ക​ൽ,​ ​വി​ല​ക്ക​യ​റ്റം​ ​എ​ന്നി​വ​ ​ത​ട​യു​ന്ന​തി​നാ​യി​ ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്‌​ക്വാ​ഡ് ​രൂ​പീ​ക​രി​ച്ച് ​താ​ലൂ​ക്ക് ​ത​ല​ത്തി​ൽ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​വ​രു​ന്നു​ണ്ട്.​ ​പ​രി​ശോ​ധ​ന​ക​ൾ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​തു​ട​രും.

ജില്ലയിൽ പലചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ രണ്ട് ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടത്തും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെങ്കിലും വ്യാജപ്രചാരണങ്ങളിൽ കുടുങ്ങി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കിലാണ് പലരും. ഇന്നത്തെ ജനതാകർഫ്യൂ മുന്നിൽ കണ്ടെത്തുന്നവരുമുണ്ട്. വരുംദിവസങ്ങളിൽ ചരക്ക് വാഹനങ്ങളുടെ കടന്നുവരവ് തടസ്സപ്പെടുമെന്ന പ്രചാരണവും സാധനങ്ങൾക്ക് വിലകൂടുമെന്ന ഭയവുമാണ് പലരെയും പലചരക്ക് കടകളിലെത്തിക്കുന്നത്. മിക്ക സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി സമയങ്ങളിലാണ് ആവശ്യക്കാർ കൂടുതലായും എത്തുന്നത്. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തിനൊപ്പം രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ഭയവും മൂലം ഇന്നലെ പല സൂപ്പർമാർക്കറ്റുകളും ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒന്നിലധികം ആളുകളുമായി എത്തിയാൽ ഒരാളെ മാത്രമാണ് കടയിലേക്ക് കടത്തിവിട്ടത്. സാനിറ്ററൈസർ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. ജില്ലയിൽ അവശ്യ സാധനങ്ങൾക്ക് യാതൊരുക്ഷാമവും നേരിടില്ലെന്നാണ് അധികൃതരുടെ ഉറപ്പ്.