pidiood
ക്വാ​റ​ന്റൈ​നി​ലി​രു​ത്തി​യ​വർ ജോ​ലി​ക്കെ​ത്തി; അ​ധി​കൃ​തർ പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ലാ​ക്കി

പെ​രി​ന്തൽ​മ​ണ്ണ: ദു​ബാ​യിൽ കു​ടും​ബ​സ​മേ​തം പോ​യി തി​രി​ച്ചുവ​ന്നതിനെ തുടർന്ന് ഐസൊലേഷന് നിർ​ദ്ദേ​ശി​ച്ച പു​ലാ​മ​ന്തോൾ പ​ഞ്ചാ​യ​ത്ത് ചെ​മ്മ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ പെ​രി​ന്തൽ​മ​ണ്ണ ന​ഗ​ര​ത്തിൽ
ജോ​ലിസ്ഥ​ല​ത്തു വ​ച്ച് ഹെൽ​ത്ത് സ്​ക്വാ​ഡ് പി​ടി​കൂ​ടി.
ദു​ബാ​യിൽ മ​ക​ന്റെ​യ​ടു​ത്ത് പോ​യി മ​ട​ങ്ങി​യെ​ത്തിയ ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും ഇ​ത​നു​സ​രി​ക്കാ​തെ​യാ​ണ് കു​റ​ച്ചു ദി​വ​സ​മാ​യി പെ​രി​ന്തൽ​മ​ണ്ണ​യി​ലെ ഇ​വ​രു​ടെ ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​ത്. കൂ​ടെ ഒ​രു ജീ​വ​ന​ക്കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു.
വി​വ​രം ല​ഭി​ച്ച ന​ഗ​ര​സ​ഭ ഹെൽ​ത്ത് സ്​ക്വാ​ഡ് ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ കെ.ദി​ലീ​പ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ ജെ.​എ​ച്ച്‌​.ഐ​മാ​രാ​യ ടി.രാ​ജീ​വൻ, കെ. കൃ​ഷ്​ണ​പ്ര​സാ​ദ്, ഗോ​പ​കു​മാർ എ​ന്നി​വർ സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങൾ അന്വേഷിച്ചു. ആ​ദ്യ​ഘ​ട്ട​ത്തിൽ ഇവർ സ​ഹ​ക​രി​ച്ചില്ല. വിവരമറിഞ്ഞ് പൊലീ​സ് ആം​ബു​ലൻ​സ് സ​ഹി​തം എ​ത്തി​യ​തോ​ടെ​യാ​ണ് മ​യ​പ്പെ​ട്ട​ത്. ഈ ഓ​ഫീ​സു​മാ​യി സ​മ്പർ​ക്കം പു​ലർ​ത്തി​യ 21 ഓ​ളം ആ​ളു​ക​ളു​ടെ പേ​രു​വി​വ​രം ഇ​ദ്ദേ​ഹം ഹെൽ​ത്ത് സ്​ക്വാ​ഡി​നു കൈ​മാ​റി.
ന​ഗ​ര​സ​ഭ ചെ​യർ​മാൻ, ഡി.എം.ഒ എ​ന്നി​വ​രു​മാ​യി ഹെൽ​ത്ത് സ്​ക്വാ​ഡ് ചർ​ച്ച ചെ​യ്​ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ഇ​വ​രെ ആം​ബു​ലൻ​സിൽ മ​ഞ്ചേ​രി മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോയി.സ പൊലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. എ​സ്.ഐ മ​ഞ്​ജി​ത്ത് ലാൽ, ജി​ല്ലാ ആ​ശു​പ​ത്രി ജെ​.എ​ച്ച്.ഐ​മാ​രാ​യ തു​ള​സി​ദാ​സ്, കെ.പി സ​ക്കിർ ഹു​സൈൻ, എം.ജ​നാർ​ദ്ദ​നൻ,​ ടി.ശ്രീ​നി​വാ​സൻ എ​ന്നി​വ​രാ​ണ് സ്​ക്വാ​ഡി​ന് നേ​തൃ​ത്വം നൽ​കി​യ​ത്.