മലപ്പുറം : കൊറോണ ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മലപ്പുറത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 31ന് അർദ്ധരാത്രി വരെ പ്രാബല്യമുണ്ടാകും.ഇതുപ്രകാരം ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ, കൂട്ട പ്രാർത്ഥനകൾ എന്നിവ പാടില്ല. വിവാഹച്ചടങ്ങുകളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ഉണ്ടാവരുത്.