0101

കോട്ടക്കലിൽ നിന്നും സ്വദേശമായ തമിഴ്‌നാട്ടിലേക്ക് നടന്ന് തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉച്ചയോട് കൂടെയാണ് മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹന പരിശോധനയിലുള്ള പൊലീസിന്റെ അടുത്തെത്തുന്നത്.നടന്ന് ക്ഷീണിച്ചെത്തിയ ഇവർക്ക് ഉടൻ തന്നെ പൊലീസ് കയ്യിലുണ്ടായിരുന്ന വെള്ളവും, ബ്രെഡും, പഴവുമടങ്ങിയ കിറ്റ് വീതിച്ചു നൽകി. മാസ്ക് ഇല്ലാതെ നടന്നെത്തിയ ഇവർക്ക് വൈകാതെ തന്നെ മാസ്ക് എത്തിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക് ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ അനുവാദമില്ലാത്തതിനാൽ പൊലീസിന്റെ സഹായത്തോട് കൂടെ ഇവരെ മലപ്പുറം നഗരസഭ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനൊരുക്കിയ കോട്ടപ്പടി ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റി