എടക്കര: കൊറോണ നിരീക്ഷണത്തിലായിരുന്ന മൂത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) മരിച്ചു. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അയൽസംസ്ഥാനത്ത് നിന്നെത്തിയ ആളെന്ന നിലയിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധയ്ക്കയച്ച രക്തസാമ്പിളിന്റെ ഫലം അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് ഫലം പുറത്തുവിടും . ശേഷം പാലാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ : ഓമന. മക്കൾ : അഭയ, അബിൻ പോൾ. മരുമകൻ: സജോ.