എടത്തനാട്ടുകര: വരൾച്ചയെ പ്രതിരോധിക്കാനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനുമായി വെള്ളിയാർ പുഴയിലെ കന്നിറക്കം കുണ്ടിൽ ജനകീയ തടയണ നിർമ്മിച്ച് വിദ്യാർത്ഥികൾ.
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ, മുണ്ടക്കുന്ന് ജനകീയ സമിതി അംഗങ്ങൾ എന്നിവരാണ് തടയണ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. നിർമ്മാണോദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശരീഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു.
അലനല്ലൂർ പഞ്ചായത്ത് അംഗം സി.മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് ഒ.ഫിറോസ്, പി.ജയശങ്കരൻ, സ്‌കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്ടൻ പ്രജിത ശ്രീകുമാർ, നിജാസ് ഒതുക്കും പുറത്ത്, കെ.അബൂബക്കർ, കെ. ഉഷ, കെ മുഹമ്മദ് കുട്ടി, സുബൈർ കണ്ടപ്പത്ത്, കെ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിനു കീഴിലെ ജല സംരക്ഷണ പ്രൊജക്ടിന്റെ ഭാഗമായാണ് തടയണ നിർമ്മിച്ചത്. അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തിലെ മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ പ്രദേശങ്ങളിലെ ആയിരത്തോളം വീടുകൾക്ക് തടയണ ആശ്വാസമാകും.
സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ലീഡർ കെ.ശരത്, കമ്പനി ലീഡർ ഷഹന.കെ, പട്രോൾ ലീഡർമാരായ തൗഫീഖ്.വി, ഹംദാൻ.പി, റന നസ്‌നീൻ.പി.പി, ഹാനിക പി എന്നിവർ നേതൃത്വം നൽകി.