tharavu
തോലനൂർ ശിവൻകുന്നിൽ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

ആലത്തൂർ: കുത്തനൂർ പഞ്ചായത്തിലെ തോലനൂർ അമ്മ തിരുവടി അമ്പലത്തിനു സമീപം ശിവൻകുന്നിൽ നൂറോളം താറാവുകൾ കൂട്ടത്തോടെ ചത്തു. മൂന്ന് മാസം പ്രായമുള്ള താറാവ് കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസവും ഇന്നലെയുമായിചത്തത്.

കുത്തനൂർ വെറ്റിനറി സർജൻ ഡോ: ആതിര പ്രകാശ്, കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് മായാമുരളീധരൻ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാരായ ദിവ്യ, സുരേന്ദ്രൻ, സുമ എന്നിവർ പ്രദേശം സന്ദർശിച്ചു.

തമിഴ്‌നാട് വേലൂർ സ്വദേശി നാഗപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് താറാവുകൾ. 6000 താറാവുകൾ ഇവർക്കുണ്ട്. ചത്ത താറാവുകളെ കുഴിയെടുത്ത് അതിലിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു. കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനിയാണോ എന്ന സംശയം കർഷകർക്കുണ്ടായിരുന്നു. എന്നാൽ പക്ഷിപ്പനിയല്ലെന്നും ചൂട് സഹിക്കാതെയും ഭക്ഷണമില്ലാതെയുമാണ് താറാവുകൾ ചത്തതെന്നാണ് അധികൃതർ വ്യക്തമാക്കി.