road
പാലക്കാട് സ്റ്റേഷനിൽ നിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങൾ വെള്ളം ഉപയോഗിച്ച് റോഡിലെ ഓയിൽ കഴുകി കളയുന്നു.

പാലക്കാട്: കെ.എസ്.ആർ.ടി.സി ലിങ്ക് റോഡിൽ ലോറിയിൽ നിന്ന് ഓയിൽ ചോർന്ന് പത്ത് ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറിനാണ് സംഭവം. ജയമാതാ കോളേജിന് സമീപമുള്ള വളവ് മുതൽ നൂറ് മീറ്ററോളം ഓയിൽ റോഡിൽ പരന്നിരുന്നു. രാവിലെ ആയതിനാൽ വലിയ അപകടങ്ങളൊന്നും ഉണ്ടായില്ല.

രാത്രിയാകാം ഒായിൽ ചോർന്നതെന്നാണ് അധികൃതരുടെ നിഗമനം. പാലക്കാട് അഗ്നിശമന സേനാംഗങ്ങൾ വെള്ളമുപയോഗിച്ച് റോഡിലെ ഓയിൽ കഴുകിക്കളഞ്ഞു. അസി.സ്റ്റേഷൻ ഓഫീസർ പി.ഷാജു, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ വി.കണ്ണദാസ്, യു.ജിതേഷ്, കൃഷ്ണപ്രസാദ്, സുഭാഷ് എന്നിവർ നേതൃത്വം നൽകി.