ചെർപ്പുളശ്ശേരി: സർക്കാരിന്റെ ലൈഫ് - ആർദ്രം മിഷൻ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി നെല്ലായ പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 19 കോടി 93 ലക്ഷത്തി ഏഴായിരം രൂപ വരവും, 19 കോടി 58 ലക്ഷത്തി ഇരുപത്തിമൂവായിരത്തി ഒരു നൂറ്റി 39 രൂപ ചെലവും ഒരു കോടി 15 ലക്ഷത്തി

പതിനാറായിരത്തി നാനൂറ്റി എൺപത്തി രണ്ട് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് രമാസുന്ദരൻ അവതരിപ്പിച്ചത്.

ലൈഫ് മിഷന് 64 ലക്ഷവും ആർദ്രം മിഷന് 5472000 രൂപയും ബഡ്ജറ്റിൽ നീക്കിവച്ചു. ഉല്പാദന മേഖലയിൽ വിവിധ പ്രവർത്തനങ്ങൾക്കായി 7237750 രൂപയും നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി ക്ഷേമം 20 ലക്ഷം, കുടിവെള്ളം, ശുചിത്വം 28 ലക്ഷം, അംങ്കൺവാടി പോഷകാഹാരം 24 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു.