ശ്രീകൃഷ്ണപുരം: കൊറോണ വ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലും ഘടക സ്ഥാപനങ്ങളിലും നടപ്പാക്കുന്നു. സ്ഥാപനങ്ങളിലെ ജീവനക്കാടക്കും സേവനം അന്വേഷിച്ചെത്തുന്ന പൊതുജനങ്ങൾക്കും ഫലപ്രദമായി കൈകഴുകുന്നതിന് സൗകര്യങ്ങൾ ഒരുക്കും.
കൂടാതെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിനും 39 ഡിഗ്രി സെൽഷ്യസ്യൽ കൂടുതലാണെങ്കിൽ ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളായ എഫ്.എച്ച്.സി, പി.എച്ച്.സി, സി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമൊരുക്കും.
സ്ഥാപന മേധാവികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലും, കടമ്പഴിപ്പുറം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലുമായി കാമ്പെയിൻ പരിപാടികൾ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. കെ.എ.അബ്ബാസ്, പി.സൈനുദ്ദീൻ എന്നിവർ ക്ലാസെടുത്തു.