അലനല്ലൂർ: കൊറോണ എന്ന മാരക വിപത്ത് പാടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി
കെ.വി.വി.ഇ.എസ് എടത്തനാട്ടുകര യൂണിറ്റും. രോഗം പടരാതിരിക്കാനായുള്ള മുൻകരുതലിന്റെ ഭാഗമായി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനം എടത്തനാട്ടുകര യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും ഉടമകൾ കടയുടെ മുൻപിൽ സ്ഥാപിക്കും. വ്യാപാരികൾക്ക് മാസ്‌ക്, ബോധവൽക്കരണ ബോർഡുകൾ എന്നിവ നൽകി. മുഖവും കൈയും വൃത്തിയാക്കുന്നതിനുള്ള ക്ലീനിങ് കോർണറിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷമീം കരുവളളിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം ട്രഷറർ മുഫീന ഏനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജന.സെക്രട്ടറി
ടി.പി.ഇല്യാസ്, ട്രഷറർ ഹാരിസ് ചേരിയത്ത്, രക്ഷാധികാരി മലബാർ കുഞ്ഞാൻ, കെ.വി.എം.ബഷീർ, പി.പി.ഉമ്മർ, യൂത്ത് വിംഗ് പ്രസിഡണ്ട് അബൂ പൂളക്കൽ സംബന്ധിച്ചു.