പാലക്കാട്: തുടർച്ചയായ രണ്ടാം ദിനവും ജില്ലയിലെ താപനില 41 ഡിഗ്രിയിൽ.മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കുറഞ്ഞത് 26 ഡിഗ്രി. ആർദ്രത 38%.
മലമ്പുഴയിൽ 38.8 ഡിഗ്രിയായിരുന്നു ഇന്നലത്തെ ഉയർന്ന താപനില. കുറഞ്ഞത് 25.6. ആർദ്രത 33%. പട്ടാമ്പിയിൽ 37.8 ഡിഗ്രിയാണ് ഉയർന്ന ചൂട്. ബുധനാഴ്ച 39 ഡിഗ്രിയായിരുന്നു. കുറഞ്ഞ താപനില 22.2. രാവിലെ ആർദ്രത 89%. വൈകിട്ട് 46%.
കഴിഞ്ഞ ദിവസം മുണ്ടൂർ പഞ്ഞമലയിൽ ആട്ടോ ഡ്രൈവർ വീടിന് സമീപം പറമ്പിൽ മരിച്ചത് സൂര്യാതപം (സൺ ബേൺ) മൂലമാണെന്ന് സ്ഥിരീകരിച്ചു. കലാസദനം വീട്ടിൽ സന്തോഷ് (46) ആണ് മരിച്ചത്. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. വരും ദിവസങ്ങളിലും സൂര്യാതപ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ പുറത്തിറങ്ങുന്നതും ജോലി ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.