ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണിലെ പത്തോളം ടാക്‌സികൾക്ക് 2019 പാർലമെന്റ് ഇലക്ഷൻ ദിവസങ്ങളിലെ വാടക ഒരു വർഷക്കാലമായിട്ടും ലഭിച്ചില്ലെന്ന് പരാതി. നിരവധി തവണ ചർച്ചകളും തീരുമാനങ്ങളും എടുത്തെങ്കിലും പണം ലഭിക്കാതെ വാഹന തൊഴിലാളികളും, ഉടമകളും ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ മാസം വീണ്ടും അക്കൗണ്ട് ബുക്കിന്റെ കോപ്പി ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് ഉടമകൾ കോപ്പിയെത്തിച്ചു കൊടുത്തെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. മുൻകാലങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ വാടക ലഭ്യമായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അധികാരികൾ പറയുമ്പോൾ പണംകൂടി ലഭിക്കാൻ ശ്രദ്ധിക്കണമെന്ന് ഐ.എൻ.ടി.യു.സി, ബി.എം.എസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.