പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസ സമിതിയും സംയുക്തമായി പഞ്ചായത്തിലെ 13 വിദ്യാലയങ്ങിലെയും കുട്ടികളെ ഉൾപ്പെടുത്തി ശലഭോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാ രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ് , പഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥ വത്സല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലോചനദേവി, ആനന്ദവല്ലിയമ്മ, കെ.പ്രകാശ്കുമാർ, കെ.ആർ.പ്രഭ
ദീപാ രാജൻ, അശ്വതിസുഭാഷ് , പ്രസന്നകുമാരി, എസ്.എസ്.എ കോ ഒാർഡിനേറ്റർ പ്രീതി, ജയകുമാർ എന്നിവർ പ്രസംഗിച്ചു.